തൊടുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ മണക്കാട് മേഖലാസമ്മേളനം കരയോഗം പ്രസിഡന്റ് ജനാർദ്ദനൻ നായരുടെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ധർമ്മാംഗദ കൈമൾ, യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ, എം.എസ്.എസ്.എസ് കോ- ഓർഡിനേറ്റർ എസ്. ശ്രീനിവാസൻ, യൂണിയൻ കമ്മിറ്റിയംഗം കെ.പി. ചന്ദ്രഹാസൻ, വനിതാ യൂണിയൻ വർക്കിംഗ് പ്രസിഡന്റ് സിന്ധുരാജീവ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ കരയോഗ- വനിതാസമാജ- സ്വയംസഹായ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യൂണിയൻ പ്രസിഡന്റ് വിശദീകരിച്ചു. കരയോഗം സെക്രട്ടറി ജയരാജ് സ്വാഗവും വനിതാ യൂണിയൻ സെക്രട്ടറി പ്രസീദ സോമൻ നന്ദിയും പറഞ്ഞു. കരയോഗ -വനിതാ സമാജ പ്രതിനിധികൾ ഒരുവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വയം സഹായസംഘങ്ങളുടെ ഓഡിറ്റ് നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.