അരിക്കുഴ: ഡി.വൈ.എഫ്.ഐ ചിറ്റൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ സ്ഥാപകദിനം അരിക്കുഴയിൽ പ്രകടനത്തോടും പതാക ഉയർത്തലോടും കൂടി ആചരിച്ചു. മേഖലാ പ്രസിഡന്റ് അരുൺ കെ.ആർ. പതാക ഉയർത്തി. ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക് സെക്രട്ടറി എം. മധു സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സുജേഷ് വി.ആർ, ട്രഷറർ സുബി ജോസ് എന്നിവർ സംസാരിച്ചു.