നെടുങ്കണ്ടം: ലൈഫ് മിഷൻ ഭവന പദ്ധതിയിൽ നെടുങ്കണ്ടം പഞ്ചായത്തിൽ 242 വീടുകളുടെ നിർമാണം പൂർത്തികരിച്ചു. നിർമാണം പുർത്തിയായ വീടിന്റെ താക്കോൽ ദാനം ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.വി. അജികുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീമന്ദിരം ശശികുമാർ, മുകേഷ് മോഹൻ, തോമസ് തെക്കേൽ, ജോയി കുന്നുവിളയിൽ, ഷിഹാബുദീൻ യൂസഫ്, ബിജു മേനാച്ചേരിൽ, സൂസൻ ചാണ്ടി, ലൈലത്ത് ബീവി, എൽസി തോമസ്, ഓമന വിജയൻ, ഷാന്റി ജോസഫ്, അജിത ഷിബു, ബിന്ദു ബിജു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പദ്ധതി നിർവഹണ ഉദ്യോഗസ്ഥരെ ആദരിച്ചു.