നെടുങ്കണ്ടം: 60 വയസ് കഴിഞ്ഞവർക്കെല്ലാം പതിനായിരം രൂപ പെൻഷൻ നൽകണമെന്ന് വൺ ഇന്ത്യാ വൺ പെൻഷൻ ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് മോഹനൻ കല്ലറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് റെജി പൈലി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബേബി മാത്യു, ജെ.പി. കട്ടപ്പന, സിബി മണ്ണാത്ത്, മേരികുട്ടി എബ്രഹാം, ബെറ്റി അയ്യപ്പൻ, ഗീതാ വിനോദ് എന്നിവർ സംസാരിച്ചു.