തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്. കൃഷ്ണപിള്ളയുടെ 70-ാമത് രക്തസാക്ഷിദിനം 27ന് നഗരത്തിൽ പ്രകടനം, അനുസ്മരണസമ്മേളനം എന്നിവയോടെ നടത്തും. അനുസ്മരണസമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപീകരണയോഗം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ടി.ആർ. സോമൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.പി. മേരി (രക്ഷാധികാരി), വി.വി. മത്തായി (ചെയർമാൻ), കെ.എം. ബാബു, എം. കുമാരൻ, കെ.ആർ. ഷാജി (വൈസ് ചെയർമാന്മാർ), മുഹമ്മദ് ഫൈസൽ (കൺവീനർ), പി.എം. നാരായണൻ, എം.എം. റഷീദ്, കെ.പി. സുലോചന (ജോ. കൺവീനർമാർ), ടി.ആർ. സോമൻ (ട്രഷറർ).