നെടുങ്കണ്ടം: കാറും സ്‌കൂട്ടറും കൂട്ടിയിച്ച് ഇരുചക്രവാഹനയത്രികന് സാരമായ പരിക്കേറ്റു. നെടുങ്കണ്ടം പരിവർത്തനമേട് പുത്തൻപുരയ്ക്കൽ രാജുവിനാണ് (50) പരിക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെ നെടുങ്കണ്ടം കൗന്തിയിലാണ് അപകടം ഉണ്ടായത്. കട്ടപ്പനയിലേയ്ക്ക് പോവുകയായിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീണയാളെ നാട്ടുകാർ ചേർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.