john
പഠന ക്ളാസ് തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ റ്റി..പി ജോൺ ഉദ്ഘാടനം ചെയ്യുന്നു

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ എൽ.ഡി ക്ലാർക്ക് പരീക്ഷയെകുറിച്ചും അതിനായി തയ്യാറെടുക്കേണ്ട രീതികളെക്കുറിച്ചും വിശദമാക്കുന്ന ഒരു പഠനക്ലാസ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ടി.പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ സക്സസ് കോച്ച് പി.കെ. ജയകുമാർ ക്ലാസ് നയിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ആർ. സോമരാജൻ, ലൈബ്രറി സെക്രട്ടറി എം.കെ. അനിൽ എന്നിവർ സംസാരിച്ചു.