തൊടുപുഴ: ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സീനിയർ പുരുഷ-വനിതാ ജില്ലാ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് നവംബർ 14, 15 തീയതികളിൽ അറക്കുളം സെന്റ് ജോസഫ് അക്കാദമിയിൽ നടത്തും.. ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പ്രായഭേദമന്യേ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ഇവിടെ നടക്കുന്ന മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് നവംബർ 18 മുതൽ 23 വരെ കുറിയന്നൂരിൽ നടക്കുന്ന 64 ാമത് സംസ്ഥാന സീനിയർ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടിമിനെ തെരഞ്ഞെടുക്കുന്നത്. ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ഓപ്പൺ സെലക്ഷൻ ട്രയലും ഉണ്ടായിരിക്കും.. ഇരുപതോളം ഓളം ടീമുകളെ പ്രതിനിധീകരിച്ച് ദേശീയ-അന്തർദേശീയ-യൂണിവേഴ്‌സിറ്റി താരങ്ങളടക്കമുള്ള കളിക്കാർ രണ്ട് ദിവസങ്ങളിലായി നടത്തുന്ന ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 14 ന് രാവിലെ 10 ന് നടക്കും. 15 നു വൈകുന്നേരം നാലിന് നടത്തുന്ന ഫൈനൽ മൽസരത്തിനു ശേഷം സമാപനസമ്മേളനവും സമ്മാനദാനവും നടക്കും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ക്ലബുകൾ കളിക്കാരുടെ രേഖകളും 4 പാസ്‌പോർട്ട് ഫോട്ടോകളും സഹിതം നവംബർ 12 നു മുൻപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ ബാസ്‌കറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി ഡോ: പ്രിൻസ് കെ മറ്റം അറിയിച്ചു.. ഫോൺ 9447366788.