മണക്കാട്: അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ 20-ാമത് ഭാഗവത സപ്താഹ യജ്ഞം 9 മുതൽ 16 വരെ നടക്കും. കണ്ണൻ വേദിക് തിരുവമ്പാടി മുഖ്യ യജ്ഞാചാര്യൻ ആയിരിക്കും. ജയശ്രീ എസ്. ശർമ്മ,ഗീതാ കൃഷ്ണാലയം, ശേഷാദ്രി അയ്യർ, വേണുഗോപാൽ വള്ളിക്കുന്നം, അശോക് കലവൂർ എന്നിവർ സഹആചാര്യൻമാരായിരിക്കും. എല്ലാ ദിവസവും യജ്ഞവേദിയിൽ ഗണപതിഹോമം, സമൂഹപ്രാർത്ഥന, ഭാഗവത പാരായണം, പ്രസാദഊട്ട്, ലളിതാസഹസ്രനാമജപം, വിഷ്ണുസഹദ്രനാമം, ദീപാരാധന, പ്രഭാഷണം, ഭജന എന്നിവയുണ്ടാകും.
9ന് രാവിലെ 9മുതൽ നാരായണീയ പാരായണം, വൈകിട്ട് 7 ന് ആചാര്യവരണം, സപ്താഹ യജ്ഞം സമാരംഭം, ഭദ്രദീപപ്രകാശനം- മേൽശാന്തി ശ്രീശൈലം നാരായണൻ നമ്പൂതിരി നിർവ്വഹിക്കും. ഭാഗവത മാഹാത്മ്യപാരായണം, പ്രഭാഷണം - യജ്ഞാചാര്യൻ, കണ്ണൻ വേദിക്.
10 ന് രാവിലെ വിശേഷാൽ പൂജകൾ ഭാഗവത പാരായണം, 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, 11 ന് രാവിലെ 7 മുതൽ ഭാഗവതപാരായണം, 7 ന് ഭജൻ, 12 ന് രാവിലെ ഭാഗവത പാരായണം,വൈകിട്ട് ,ഭക്തിഗാനസുധ.
13 ന് രാവിലെ പാരായണം 5.30ന് ഉണ്ണിയൂട്ട്. 14 ന് വിശേഷാൽ പൂജകൾ, പാരായണം, വൈകിട്ട് 5ന് രുഗ്മിണി സ്വയംവരം, 5.30 ന് ലക്ഷ്മീനാരായണപൂജ. ഉച്ചകഴിഞ്ഞ് 3.30 ന് സന്താനഗോപാലം, 4.30ന് ഹംസാവതാരം, 5.30ന് സർവ്വൈശ്വര്യ പൂജ.
16 ന് രാവിലെ വിശേഷാൽപൂജകൾ, പുരാണസംഗ്രഹം,ഭാഗവത സന്ദേശം, 10.ന് ശ്രീരുദ്രാഭിഷേകം, 12 ന് യജ്ഞസമർപ്പണം, 1.00 ന്
മഹാപ്രസാദഊട്ട്.