മറയൂർ: . ഡീൻ കുര്യാക്കോസ് എം. പി മറയൂരിൽ പര്യടനം നടത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ മറയൂർ മേഖലയിൽ വൻ ഭൂരി പക്ഷം നല്കിയ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്താനാണ് ഡീനിന്റെ പര്യടനം. ഗോത്രവർഗ്ഗ കോളനിയായ ഇരുട്ടള കുടിയിൽ നിന്നും ആരംഭിച്ച പര്യടനം മറയൂർ ഗ്രാമം, പട്ടിക്കാട്, ബാബുനഗർ, പട്ടം കോളനി, നാച്ചി വയൽ, ചെറുവാട്, ആനയ്ക്കാൽപ്പെട്ടി, പള്ളനാട്, പുളിക്കര വയൽ, മേലാടിയിൽ പര്യടനം പൂർത്തിയാക്കി മറയൂരിൽ സമാപിച്ചു.മറയൂർ ടൗണിൽ നടന്ന സമാപന യോഗം കെ.പി,.സി.സി വൈസ് പ്രസിഡന്റ് എ.കെ.മണി ഉദ്ഘാടനം ചെയ്തു.മൂന്നാർ ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാർ, മറയൂർ മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് എൻ.ആരോഗ്യദാസ് ,കെ .പി .രാജൻ, ഉഷാ ഹെൻട്രി, ദീപാ അരുൾ ജ്യോതി ,റെജീനാ, ആരോഗ്യ സ്വാമി, എന്നിവർ നേതൃത്വം നല്കി.