തൊടുപുഴ: മാർച്ചിൽ നടക്കുന്ന പൊതുപരീക്ഷയ്ക്ക് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ഒരുമിച്ച് ഇരുത്താനുള്ള തീരുമാനം കാര്യക്ഷമമായി നടക്കുന്ന പ്ലസ്ടു പരീക്ഷയെ അട്ടിമറിക്കാനുള്ള രഹസ്യ നീക്കമാണെന്ന് എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഹയർസെക്കൻഡറി പരീക്ഷ ജോലികൾക്കുള്ള വേതനം ഹൈസ്‌കൂളുമായി എകീകരിച്ചത് തികച്ചും അനീതിയാണ്. ഈ തീരുമാനങ്ങൾ പിൻവലിക്കാത്തപക്ഷം പരീക്ഷാ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള സമരം ചെയ്യാൻ സംഘടന തീരുമാനിച്ചു. ജെയ്‌സൺ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷിജു കെ. ജോർജ്, അനിൽ കുമാരമംഗലം, സണ്ണി കൂട്ടുങ്കൽ, യു.കെ. സ്റ്റീഫൻ, ഫ്രാൻസിസ്‌ തോട്ടത്തിൽ, ടോജി തോമസ്, സിബി വലിയമറ്റം, അമ്പിളി പി.ജി, ഡാലി കെ. സഖറിയാസ്, സജി ജോൺ, ബിനോയ് ആന്റണി, ജോയ്‌സ് മാത്യു, സിബി ജോസ്, സോയി തോമസ് എന്നിവർ സംസാരിച്ചു.