വെള്ളത്തൂവൽ : ദേവികളം താലൂക്ക് കോഓപ്പറേറ്റീവ് എംപ്ലോയിസ് സഹകരണ സംഘം ഭരണ സമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി വിജയിച്ചു.മുന്നണിയുടെ പാനലിൽ നിന്ന ഒൻപത് പേരും വൻ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത് കെ.ജി ജയദേവൻ, എ.എസ് ഷാനവാസ്, ഷിബു പോൾ, സി.ബി സുനിൽ കുമാർ, ബിനോയി സെബാസ്റ്റ്യൻ, എ.പന്മനാഭൻ, പി.ജി അജിത, കെ.എസ് മോളി,വി.കെ ഷൈജു, എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.