.

തൊടുപുഴ :ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പൂട്ടുകൾ പൊളിച്ച് വാതിലുകൾ തകർത്ത് മോഷണശ്രമം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കമ്പിപ്പാരയുമായെത്തിയ മോഷ്ടാക്കൾ മുൻവശത്തെ ഗ്രില്ലിന്റെ താഴ് തകർത്തതിനുശേഷം അകത്തുള്ള മൂന്നു വാതിലുകൾ കൂടി തുറന്ന് മേശ, അലമാര എല്ലാം തുറന്നെങ്കിലും വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല. പരാതിയെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.