മറയൂർ: കന്നൂകാലി വളർത്തലും ആടുവളർത്തലും ഉപജീവനമാക്കിയ നിരവധിയാളുകളുള്ള കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ മൃഗഡോക്ടറുടെസേവനം ഇല്ലാത്തത് ജനങ്ങളെ വലക്കുന്നു. . കാന്തല്ലൂരിലെ ആദിവാസികോളനികളിൽ ഭൂരിഭാഗവും ആടുവളർത്തലിലുടെ വരുമാനം കണ്ടെത്തി ജീവിക്കുന്നവരാണ്. വനാന്തർ ഭാഗത്തെകോളനികളിൽ നിന്നും കർഷകർ മരുന്നുവാങ്ങുന്നതിനായി എത്തി നിരാശരായി മടങ്ങുന്നത്. നിലവിലുണ്ടായിരൂന്ന ഡോക്ടർ അവധിയിൽപോയതിന്‌ശേഷം പകരം ആരൂം തന്നെ എത്തിയിട്ടില്ല.ഡോക്ടറുടെസേവനം ഇല്ലാത്തതിനാൽ കന്നു കാലി ഇൻഷുറൻസ്,രോഗം ബാധിച്ച് ചത്തു വീഴുന്നവയുടെപോസ്റ്റുമാർട്ടം എല്ലം തന്നെ പ്രതിസന്ധിലായിരിക്കൂകയാണ് . സർക്കാർ മൃഗപരിപാലനത്തിൽ ഏർപ്പെട്ടിരിക്കൂന്നവർക്ക് നൽകുന്ന ആനൂകൂല്യങ്ങൾ ലഭിക്കുന്നതിനും ഡോക്ടർ ഇല്ലത്തത് തടസ്സമാകുന്നു.