ചെറുതോണി: ഇടുക്കി അണക്കെട്ടിൽ കാലവർഷം കനത്തതോടെ ജലനിരപ്പ് ഉയർന്നു. ഇന്നലത്തെ ജലനിരപ്പ് 2382.22 അടിയാണ്. കഴിഞ്ഞവർഷം ഇതേ ദിവസം 2386.75 അടിയായിരുന്നു. ഇന്നലെ ഇടുക്കിയിൽ 32. മില്ലീമീറ്റർ മഴ പെയ്തു. കാലവർഷത്തോടനുബന്ധിച്ച് ഇടുക്കിയിൽ തുലമാഴ എല്ലാദിവസവും പെയ്യുന്നുണ്ട്. അതിനാൽ ഇനിയും ജലനിരപ്പ് ഉയരുമെന്നും അധികൃതർ പറയുന്നു.