കട്ടപ്പന: കെ.ആർ.ഡി.എസ്.എ ജില്ലാ സമ്മേളനം 6,7 തിയതികളിൽ കട്ടപ്പന സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് ഇ.കെ. അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി ഹരിചന്ദ്രൻ നായർ സംഘടനാ റിപ്പോർട്ടും . ജില്ലാ സെക്രട്ടറി എസ്. സുകുമാരൻ പ്രവർത്തന
റിപ്പോർട്ടും ട്രഷറർ ടൈറ്റസ് കെ. ജോസഫ് കണക്കും അവതരിപ്പിക്കും. ബി. സുധർമ്മകുമാരി, ഡി. ബിനിൽ, ആർ. ബിജുമോൻ, ഹോർമിസ് കുരുവിള എന്നിവർ സംസാരിക്കും. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണകുമാർ സ്വാഗതം പറയും . മുൻ സംസ്ഥാന പ്രസിഡന്റ് എ. സുരേഷ് കുമാറിന് നൽകുന്ന യാത്രയയപ്പ് സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആർ. ശശി ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഒ.കെ. അനിൽകുമാർ അദ്ധ്യക്ഷനായിരിക്കും. എം.ഇ. സുബൈർ, എം.കെ. മനുപ്രസാദ്, വി.ആർ.
ബീനാമോൾ, .എസ്.ജ്യോതി, പി.സി. ജയൻ, കെ.ടി.ബിജു എന്നിവർ സംസാരിക്കും. ജനറൽ കൺവീനർ ഷെരീഫ് റഹ്മാൻ എ.ആർ നന്ദിയും പറയും.