ചെറുതോണി: മുൻകാല പ്രകൃതിക്ഷോഭങ്ങളിൽ തകർന്നു കിടക്കുന്ന സംസ്ഥാന ഹൈവേകൾ, സംസ്ഥാന മേജർ ജില്ലാറോഡുകൾ, ഗ്രാമീണ റോഡുകൾ എന്നിവയുടെ പുനരുദ്ധാരണത്തിന് ഇടുക്കി ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകി ഫണ്ട് നീക്കി വയ്ക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി, വളരെ വേഗം ഭരണാനുമതിയും, സാങ്കേതികാനുമതിയും നൽകി. ജോലികൾ ഡിസംബറിൽ തന്നെ ടെൻഡർ ചെയ്യണമെന്നും, വേനൽക്കാലത്ത് തന്നെ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകൾക്ക് അവരുടെ അധികാര പരിധിയിലുളള റോഡുകളുടെ പുനർ നിർമ്മാണത്തിന് പ്രത്യേക തുക അനുവദിച്ചു നൽകണം.
ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്ജ്, മുൻ എം.എൽ.ഏ. മാരായ പി.സി. ജോസഫ്, മാത്യുസ്റ്റീഫൻ , സംസ്ഥാന സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, ജോർജ് അഗസ്റ്റിൻ, ജോസ് പൊട്ടംപ്ലാക്കൽ കർഷകയൂണിയൻ പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കെ.റ്റി.യു.സി പ്രസിഡന്റ് കൊച്ചറ മോഹനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.