ചെറുതോണി: എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖയിലെ വിശേഷാൽ പൊതുയോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ചുരുളി എസ്.എൻ സ്‌കൂളിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡന്റ് പി.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സിജു തുണ്ടത്തിൽ സ്വാഗതവും ശാഖാ കമ്മറ്റി അംഗം ബിജു കണ്ടത്തുവെളിയിൽ നന്ദിയും പറഞ്ഞു. മണ്ഡലകാല മഹോത്സവം, പ്രതിഷ്ഠാ വാർഷിക മഹോത്സവം, ശിവഗിരി തീർത്ഥാടനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. യൂണിയൻ കൗൺസിലർമാർക്ക് സ്വീകരണം നൽകി. യോഗത്തിൽ യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, അനീഷ് പച്ചിലാംകുന്നേൽ, ശാഖാ വൈസ് പ്രസിഡന്റ് മുരുകാംബുജൻ എന്നിവർ സംസാരിച്ചു. തുടർന്ന് രവിവാര പാഠശാലയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുവേണ്ടി മാതാപിതാക്കളുടെ യോഗവും ചേർന്നു.