തൊടുപുഴ: സ്വകാര്യബസ്സ് വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ 13ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും. 20ന് സംസ്ഥാനത്തെ സ്വകാര്യബസ്സുകൾ സൂചനാ സമരമായി ഒരു ദിവസം സർവ്വീസ് നിർത്തിവെയ്ക്കും. ഇതിന് മുന്നോടിയായി എല്ലാ ജില്ലകളിലും ഇന്ന് ജില്ലാ ആസ്ഥാനങ്ങളിൽ ബസ്സുടമകൾ കൂട്ടധർണ്ണ നടത്തും.
ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുമ്പിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ.തോമസ്, ജില്ലാ സെക്രട്ടറി ജോബി മാത്യു, ട്രഷറർ പി.എം.ജോർജ്ജ്, വൈസ്.പ്രസിഡന്റ് അജിത്ത് കുമാർ, ജോയിന്റ് സെക്രട്ടറി എം.എച്ച്.നാസർ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ കെ.എം.സലിം എന്നിവർ പങ്കെടുത്തു.