നെടിയശാല: മരിയൻ തീർഥാടന കേന്ദ്രമായ നെടിയശാല പള്ളിയിൽ രാത്രി ആരാധനയും വചന പ്രഘോഷണവുംവെള്ളിയാഴ്ച്ച നടത്തും. വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, പ്രദക്ഷിണം, ജപമാല പ്രദക്ഷിണം . തിരുകർമ്മങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ നേതൃത്വം നൽകമെന്ന് വികാരി ഫാ. ജോർജ് ചേറ്റൂർ, അസി. വികാരി ഫാ. മാത്യു പുത്തൻകുളം എന്നിവർ അറിയിച്ചു.