തൊടുപുഴ: ഭാരത് പെട്രോളിയം കോർപ്പറേഷൻ, കൊച്ചി റിഫൈനറി ഉൾപ്പെടെ പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനെതിരേയും തൊഴിൽ നിയമ ഭേദഗതിയിലൂടെ തൊഴിലാളി ദ്രോഹനയങ്ങൾ തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിൽ വിജയിപ്പിക്കണമെന്ന് ഐഎൻഎൽസി ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു. ജില്ലാ പ്രസിഡന്റ് അനിൽ രാഘവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ. വിനോദ്, കെ.കെ.ഷംസുദ്ദീൻ, ജില്ലാ സെകട്ടറികെ. ഡി. ഷാജി, വൈസ് പ്രസിഡന്റ് ഷിബു ജോസഫ്, എം.കെ. രവീന്ദ്രൻ, കെ.ഡി. ബെന്നി , ടി.എസ്. ബിജു എന്നിവർ പ്രസംഗിച്ചു.