തൊടുപുഴ : കോലാനി ജനരഞ്ജിനി വായനശാലയിൽശനിയാഴ്ച്ച രാവിലെ 7 മുതൽ 9 വരെ രക്തപരിശോധനാ ക്യാമ്പ് നടത്തുന്നു. യു ടെക്ക് കെയർ മെഡിക്കൽ ലാബോറട്ടറിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ബ്ളഡ് പ്രഷർ,​ ബി.എംഐ,​ ഷുഗർ,​ ബ്ളഡ് ഗ്രൂപ്പ് എന്നിവയിൽ സൗജന്യ പരിശോധനയോടൊപ്പം സൗജന്യ നിരക്കിൽ മറ്റ് എല്ലാവിധ രക്തപരിശോധനാ സൗകര്യവും ലഭ്യമാണെന്ന് ലൈബ്രറി സെക്രട്ടറി അറിയിച്ചു.