തൊടുപുഴ : കാഡ്സ് ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി ജൈവകർഷക സമ്മേളനവും കർഷകർക്കായി ഇസ്രായേൽ സാങ്കേതിക വിദ്യയിലുള്ള ജൈവ കാർഷിക ഏകദിന പരിശീലനവും ഇന്ന് രാവിലെ 11 മുതൽ പരിശീലനം നൽകുന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം മാങ്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.വി സുനിത നിർവഹിക്കും. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അദ്ധ്യക്ഷത വഹിക്കും.