ചിറ്റൂർ : മണക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 ന് രാവിലെ 11 ന് കൂട്ടധർണ്ണ നടക്കും. കെ.പി.സി.സ നിർവാഹക സമിതി അംഗം റോയി.കെ.പൗലോസ് ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാക്കളായ ജാഫർഖാൻ മുഹമ്മദ്,​ ജിയോ മാത്യു,​ പി.എസ് ജേക്കബ്,​ പി. പൗലോസ്,​ വി.ജി സന്തോഷ് കുമാർ,​ ടോണി കുര്യാക്കോസ്,​ നോജ്.പി.ജോസ്,​ പി.വി ദിവാകരൻ,​ പി.എ രാജൻ,​ ഷിനോ ഗോപിനാഥ് എന്നിവർ സംസാരിക്കും.