cowdeath

മറയൂർ: കാന്തല്ലൂർ, മറയൂർ മേഖലയിൽ മൃഗഡോക്ടറില്ലാത്തതിനാൽ കാലൊടിഞ്ഞ കറവപശുവിനെ കുറഞ്ഞ വിലയ്ക്ക് കശാപ്പിനായി നല്കി. കാന്തല്ലൂർ കട്ടിയ നാട് തങ്കത്തിനാണ് ഏക വരുമാനമാർഗ്ഗമായ പശുവിനെ നഷ്ടപ്പെട്ടത്. .കൃഷിയിടത്തിൽ തീറ്റയ്ക്ക് വിട്ടിരുന്ന പശു താഴെ വീണാണ് കാലൊടിഞ്ഞത്. ചികിൽസ നല്കാൻ കഴിയാത്തതുമൂലം കശാപ്പുകാർക്ക് നാല്പതിനായിരത്തിലധികം വിലയുള്ള പശുവിനെ 7000 രൂപയ്ക്ക് വില്‌ക്കേണ്ടി വന്നത് എന്ന് തങ്കം പറഞ്ഞു.