ഇടുക്കി: വനിത ശിശുവികസന വകുപ്പ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനായി ധനസഹായം നൽകുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഉള്ള സംയോജിത ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം.