കരിമണ്ണൂർ: വെള്ളന്താനം റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 4 വരെ നിരോധിച്ചു. കരിമണ്ണൂർ വെള്ളന്താനം വഴി തട്ടക്കുഴയ്ക്ക് പോകേണ്ട വാഹനങ്ങൾ തേക്കിൻകൂട്ടം കമ്പിപ്പാലംവഴി തട്ടക്കുഴയ്ക്കും തിരകെയുംഅത് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.