ഇടുക്കി: മൺപാത്ര ഉല്പന്ന നിർമ്മാണ വിപണന യൂണിറ്റുകളുടെ രജിസ്‌ട്രേഷൻ തീയതി നവംബർ 20 വരെ നീട്ടി. തൊഴിൽ നൈപുണ്യ പരിശീലനം, ഉല്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, ആധുനികവൽക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ
വികസന കോർപ്പറേഷൻ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളിൽ നിന്നുള്ള ധനസഹായവും സങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുള്ള യന്ത്രവൽക്കരണം / പുത്തൻ വിപണന സംവിധാനങ്ങൾ എന്നിവ പ്രയോജനം ലഭ്യമാക്കുന്നതിനായാണ് രജിസ്‌ട്രേഷൻ നടപടികൾ നടത്തുന്നത്.