തൊടുപുഴ :തൊടുപുഴയിൽ പൊതുനിരത്തിൽ മാലിന്യം തള്ളിയവർ സി സി ടി വി യിൽ കുടുങ്ങി .തൊടുപുഴ ബോയ്സ് സ്‌കൂളിന് സമീപത്തുനിന്നും ന്യൂമാൻ കോളേജ് ഭാഗത്തേക്കുള്ള റോഡിലാണ് മാലിന്യം തള്ളിയത് .മാലിന്യ നിക്ഷേപകരുടെ ശല്യം വർദ്ധിച്ചതോടെ ന്യൂമാൻ റെസിഡൻസ് സോസിയേഷൻ ഈ ഭാഗത്ത് സി സി ടി വി കാമറ സ്ഥാപിക്കുകയായിരുന്നു .കഴിഞ്ഞ ദിവസം ജീപ്പിൽ വന്നു ഇവിടെ മാലിന്യം തള്ളിയ വാഹനത്തിന്റെ നമ്പർ ലഭിച്ചതിനെ തുടർന്നു വാഹന ഉടമയെ പൊലീസ് വിളിച്ചു വരുത്തി പിഴ ചുമത്തുകയായിരുന്നു .മറ്റൊരു വാഹനവും കാമറയിൽ പതിഞ്ഞിട്ടുണ്ട് .ഇവർക്കെതിരെയും നടപടി സ്വീകരിക്കും .