തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ 16,​17 തിയതികളിൽ വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രീമാര്യേജ് കൗൺസിലിംഗ് ക്ലാസ് നടക്കും. 16 ന് രാവിലെ 8.30 ന് രജിസ്ട്രേഷൻ . 9 ന് യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ വി ജയേഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമൻ മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ പ്രസംഗിക്കും. യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ പങ്കെടുക്കും.തുടർന്ന് രണ്ട് ദിവസങ്ങളിലായി കുടുംബ ഭദ്രത,​ ഗർഭധാരണം,​ പ്രസവം,​ ശിശുസംരക്ഷണം,​ സംഘടനാ പരിചയം,​ സ്ത്രീ പുരുഷ ലൈംഗികത,​ശ്രീനാരായണ ധർമ്മം,​ മാതൃകാ ദമ്പതികൾ എന്നീ വിഷയങ്ങളിൽ പ്രഗത്ഭർ ക്ളാസ് നയിക്കുമെന്ന് യൂണിയൻ കൺവീനർ വി ജയേഷ് അറിയിച്ചു.