ദേവികുളം: ദേവികുളം ആർ.ഡി.ഒ ഓഫീസിലെത്തിയാൽ ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കഴിച്ചു മടങ്ങാം. കുടുംമ്പശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനം ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ നിർവ്വഹിച്ചു.
ഓരോ ദിവസവും വിവിധ സേവനങ്ങൾക്കായി നൂറുണക്കിന് ആളുകളാണ് ദേവികുളം സർക്കാർ ഓഫീസുകളിൽ എത്തുന്നത്. ഭക്ഷണശാലകളുടെ കുറവുണ്ടായിരുന്ന ദേവികുളത്ത് കുടുബശ്രീയുടെ ഭക്ഷണശാല പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.
ചായയടക്കമുള്ളവയ്ക്ക് കുടുംമ്പശ്രീ ആരംഭിച്ച ഹോട്ടലിൽഏഴ് രൂപയ്ക്ക് ലഭിക്കും. ചടങ്ങിൽ ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാർ, തഹസിൽദ്ദാർ ജിജി കുന്നപ്പള്ളി, വിവിധ വകുപ്പിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.