ഇടുക്കി : ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്ക്യൂഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ കാർ (ഡ്രൈവർ ഉൾപ്പെടെ) ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. മാരുതി സ്വിഫ്റ്റ് ഡിസയർ/ മഹീന്ദ്ര ബൊലേറോ കാർ മാസവാടക വ്യവസ്ഥയിൽ (മാസം കുറഞ്ഞത് 600 കി.മീ) വാഹനം നൽകാൻ കഴിയണം. നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ സീൽ ചെയ്ത ക്വട്ടേഷൻ നവംബർ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്ക്യൂഷന്റെ മുട്ടം കോടതി സമുച്ചയത്തിലുള്ള ഓഫീസിൽ ലഭിക്കണം. . വിവരങ്ങൾക്ക് ഫോൺ 04862 256810.