ഇടുക്കി : അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിന്റെ കീഴിലുള്ള ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് 417 റെക്സിൻ ബാഗ് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കവറിൽ ദർഘാസ് ക്ഷണിച്ചു. താൽപര്യമുള്ളവർ നാളെ ഉച്ചയ്ക്ക് രണ്ടിന് മുമ്പായി മുദ്രവച്ച കവറിൽ ഇ.എം.ഡി 200 രൂപയുടെ മുദ്രപത്രവും സഹിതം ടെണ്ടർ സമർപ്പിക്കണം. അന്നേ ദിവസം മൂന്നിന് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04864 224399.