മറയൂർ:റോഡരുകിൽ നിന്നും കളഞ്ഞ് കിട്ടിയ പതിനായിരം രൂപ ഉടമസ്ഥരെ കണ്ട് പിടിച്ച് തിരികെ നൽകിയ യുവാവ് മാതൃകയായി. ദരിദ്രമായ ജീവിത സഹാചര്യത്തിൽ കഴിയുന്ന ദണ്ഡുക്കൊമ്പ് സ്വദേശിയുംകോവിൽക്കടവ് സി പി എംലോക്കൽ കമ്മറ്റി ഓഫീസിലെ സഹായിയുമായ ഗണേശൻ (30) ആണ് വൃദ്ധ ദമ്പതികൾക്ക് തുണയായി മാറിയത്. തൊഴിലുറപ്പ്‌ജോലിയുടെ കൂലി ബാങ്കിൽ നിന്നും പിൻവലിച്ചശേഷം മടങ്ങിയപ്പോഴാണ് പള്ളനാട് സ്വദേശി മൂക്കന്റ് (68) കുടുംബത്തിന് പണം നഷ്ടമായത്.
ചൊവ്വാഴ്ച്ച് വൈക്കുന്നേരമാണ് ഗണേശന് പണം അടങ്ങിയ പൊതിറോഡിൽ നിന്നും കിട്ടിയത്. പണത്തോടൊപ്പം പാസ് ബുക്കും ഉണ്ടായിരുന്നു ഉടൻ തന്നെ സി പി എംലോക്കൽ സെക്രട്ടറിയും കാന്തല്ലൂർ പഞ്ചായത്ത് അംഗവുമായ എസ് ശിവൻ രാജിനെ വിവരം അറിയിക്കുകയായിരുന്നു. ബുധനാഴ്ച്ച രാവിലെകോവിൽക്കടവ് പാർട്ടി ഓഫീസിലെത്തി മൂക്കനും ഭാര്യ സെൽവിയും എസ് ശിവൻ രാജ്, എസ് ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ഗണേശൻ പണം കൈമാറി.
പണം തിരികെ നൽകിയപ്പോൾ മൂക്കനും ഭാര്യ സെൽവി പാരിതോഷികം നൽകാൻ ശ്രമിച്ചെങ്കിലും ഗണേശൻ സ്‌നേഹ പൂർവ്വം നിര

സിച്ചു.