തിരുവനന്തപുരം: ഇടുക്കിയിലെ ആയിരക്കണക്കിന് കുടിയേറ്റ കർഷകരുടെ അതിജീവനം സാധ്യമാക്കാൻ 1964-ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി ഉണ്ടാക്കാൻ അടിയന്തിര നടപടിയുണ്ടാകണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ നിയമസഭയയിൽ ആവശ്യപ്പെട്ടു. അദ്ധ്വാനകർഷകരുടെ മുറവിളിക്ക് അടിയന്തിര തീരുമാനം സർക്കാർ നടപ്പാക്കുന്നില്ലെങ്കിൽ ഡിസംബർ 1 മുതൽ കട്ടപ്പനയിൽ ഓഗസ്റ്റ് 22 ന് സർക്കാർ ഇറക്കിയ കർഷക വിരുദ്ധ ഉത്തരവ് കുടിയേറ്റകർഷകരുടെ ജീവിതത്തെയും നിലനിൽപിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഇത് നമ്മുടെ നിയമസഭ അറിയണം. കോടതി ഉത്തരവിന്റെയും നിരന്തരമായ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ കൂടിയാലോചനകൾ നടത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം ആലോചനകൾ ജനപ്രതിനിധികളുമായിട്ടോ സർവ്വകക്ഷിയുമായിട്ടോ നടന്നിട്ടില്ല എന്നതാണ് ഖേദകരം. ഇടുക്കിയിലും ജില്ലയ്ക്കു പുറത്തും ഇത് ബാധകമാകുമെന്ന് മുൻപ് ചൂണ്ടിക്കാണിച്ചപ്പോൾ അത് ശരിയാണെന്ന് മന്ത്രി തന്നെ സഭയിൽ പറഞ്ഞിരുന്നു. 2017 ലും 2018 ലും ഈ വിഷയം നിയമസഭയിൽ കൊണ്ടുവരികയുണ്ടായി. ഇപ്പോൾ ഇറക്കിയ പുതിയ ഉത്തരവ് ഒരു വലിയ പ്രശ്നത്തിൽ കൊണ്ടെത്തിച്ചിരിക്കുകയാണ്. കോടതി പറഞ്ഞത് മൂന്നാറിലെ അനധികൃതമായിട്ടുള്ള കയ്യേറ്റങ്ങളും നിർമ്മാണ പ്രവർത്തനങ്ങളുമാണ്. അതിനുവേണ്ടി മൂന്നാറിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ കഴിയത്തക്കരീതിയിൽ നിയമ നിർമ്മാണം നടത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാൽ ആദ്യ എട്ട് വില്ലേജുകളെ ഉൾപ്പെടുത്തി ഉത്തരവിറക്കി.ഇടക്കാല ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി കൊണ്ടുവരാൻ കർശനമായ തീരുമാനം എടുക്കണം. ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്താൻ ഇടുക്കിയിലെ ജനങ്ങൾക്കുവേണ്ടി മുഖ്യമന്ത്രി സമ്മതിച്ചേ പറ്റുകയുള്ളു എന്നും റോഷി നിയമസഭയിൽ ആവശ്യപ്പെട്ടു.