തൊടുപുഴ : മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം 4 ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടക്കും. നാഷണൽ ഫോറം ഫോർ എൻഫോഴ്സ്മെന്റ് സോഷ്യൽ ജസ്റ്റിസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം പിന്നാക്ക വികസന കോർപ്പറേഷൻ മുൻ ചെയർമാൻ വി.ആർ ജോഷി ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ സാമൂഹ്യ ചിന്തകൻ സണ്ണി .എം. കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. കെ.എം ബാബു അദ്ധ്യക്ഷത വഹിക്കും.