തൊടുപുഴ : ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ കേരള (ഇ.എസ്.റ്റി.എസ്.ഒ) സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴയിൽ നടക്കും. രാവിലെ 10 ന് മുനിസിപ്പൽ മൈതാനിയിൽ ചേരുന്ന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ്എം. പി ഉദ്ഘാടനം ചെയ്യും.ഇ.എസ്.റ്റി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അമീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും.. എ.പി ഉമ്മർ ഫാറൂക്ക്, സുനിൽ അഗസ്റ്റിൻ, പി.എസ് ജോഷി എന്നിവർ സംസാരിക്കും. 11.30 ന് യാത്രയയപ്പ് സമ്മേളനം . മുൻ നേതാക്കളായ കെ.ആർ തങ്കജി, വി.വി സുകുമാരൻ, കെ.കെ ബോബി, കെ.ജി വിനയൻ, പി.ജെ ആന്റണി, ജോസ്.പി. ജേക്കബ് എന്നിവർക്കാണ് യാത്രയയപ്പ് നൽകുന്നത്. പി.ജെ. ജോസഫ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2 ന് പ്രതിനിധി സമ്മേളനം . സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിയാ ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ടോണി സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.