കോടിക്കുളം :കൊരട്ടിപ്പറമ്പിൽ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. കാലയന്താനി പതിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോസ് (കല്ലട ട്രാവൽസ്, തൊടുപുഴ), ആനി, മേരി, ജോയ്, പരേതയായ ലിസ്സി, സാജു (കല്ലട ട്രാവൽസ്, തൊടുപുഴ), ലീന, ജെസ്സി, റെജി. മരുമക്കൾ : സുബേദ ചക്കാലകുന്നേൽ, ഞാറക്കാട് (റിട്ട. മാനേജർ, എസ്.ബി.ടി.), ജെയിംസ് തുരുത്തേൽ (ഉടുമ്പന്നൂർ), ടോമി ഓവേലിൽ (മൂലമറ്റം), ജെസ്സി ചാവടിയിൽ, ആലപ്പുഴ (അയർലന്റ്), ജോർജ് പാറേപുത്തൻപുരയിൽ (ഏഴല്ലൂർ), ഷൈനി കളപ്പുരയിൽ (പൈങ്ങോട്ടൂർ), ഫ്രാൻസിസ് തുരുത്തേൽ (മടക്കത്താനം), ബിനോയ് വാത്തേരിൽ (ആനിക്കാട്), വിൻസെന്റ് നെടുങ്കല്ലേൽ, നാഗപ്പുഴ (സ്റ്റാർ സ്റ്റുഡിയോ വാഴക്കുളം).