dcc

ചെറുതോണി: ഗ്രാമീണ മേഖലയിൽ വളരെയധികം പദ്ധതികൾ നടപ്പിലാക്കി എന്ന് അവകാശപ്പെട്ട് വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലിരിക്കുന്ന ഈ രാജ്യത്ത് എല്ലാ മേഖലയും തകർന്നടിഞ്ഞിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ യുള്ള ദേശീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് ഇടുക്കി ഡി.സി.സി. ചെറുതോണിയിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.രാജ്യത്ത് കർഷക ആത്മഹത്യകൾ നിത്യസംഭവമായി മാറികൊണ്ടിരിക്കുയാണ്. നരേന്ദ്ര മോദി സർക്കാർ ഈ രാജ്യത്തെ ഇല്ലായ്മ ചെയ്യുകയാണ്.
ഡി.സി.സി. പ്രസിഡന്റ് അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷനായിരുന്നു. അഡ്വ: ഇ.എം.ആഗസ്തി എക്‌സ് എം.എൽ.എ., എ.കെ.മണി എക്‌സ് എം.എൽ.എ., അഡ്വ: എസ്.അശോകൻ, റോയി കെ.പൗലോസ്, സി.പി.മാത്യു, ബാലൻപിള്ള, അഡ്വ: സിറിയക്ക് തോമസ്, അഡ്വ: സേനാപതി വേണു, എം.ഡി.അർജുനൻ, പി.ആർ. അയ്യപ്പൻ, എൻ.പുരുഷോത്തമൻ, മുനിയാണ്ടി, വൈ.സി.സ്റ്റീഫൻ, ലീലാമ്മ ദാനിയേൽ, അഡ്വ: കെ.ബി.സെൽവം, സി.എസ്.യശോദരൻ, അനിൽ ആനയ്ക്കനാട്ട്, ജെയ്‌സൺ കെ.ആന്റണി, അഡ്വ: അനീഷ് ജോർജ്ജ്‌ എന്നിവർ പ്രസംഗിച്ചു.