തൊടുപുഴ: തൊടുപുഴ എസ്. എൻ. പി യൂണിയന്റെ ആഭിമുഖ്യത്തിൽ ആർ. ശങ്കർ അനുസ്മരണം ഇന്ന് നടക്കും. രാവിലെ പത്തിന് ചെറായിക്കൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണയോഗത്തിൽ ശാഖാ ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.