ചെറുതോണി: ബഹുമുഖപ്രതിഭയായിരുന്ന ആർ. ശങ്കർ കേരളത്തിലെ പിന്നാക്ക അധ:സ്ഥിത ജനലക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി നടത്തിയ ശ്രമങ്ങൾ നിസ്തുലമായിരുന്നെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എൻ. പുരുഷത്തോമൻ പറഞ്ഞു. ഇടുക്കി ഡി.സി.സി ഓഫീസിൽ നടന്ന ആർ. ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. ശങ്കർ ഫൗണ്ടേഷൻ നേതാക്കളായ ശ്രീലാൽ, ബിജോമോൻ, സണ്ണി, ജോസ് എന്നിവർ പ്രസംഗിച്ചു.