തൊടുപുഴ : തനിമ സോഷ്യൽ വെൽഫെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എന്റെ ജീവിതശൈലി, കാൻസർ എന്ന രോഗത്തെ എന്നിലേയ്ക്ക് ക്ഷണിച്ചു വരുത്തുന്നുണ്ടോ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ആർ.സി.സി യിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് പാലിയേറ്റീവ് മെഡിസിൻ ആർ.എം.ഒ. ഡോ. സി.വി. പ്രശാന്താണ് സെമിനാർ നയിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 4.30ന് എൻ.എസ്.എസ്. താലൂക്ക് യൂണിയൻ ഹാളിലാണ് സെമിനാർ നടക്കുന്നത്.