ഇടുക്കി: സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ജൈവകൃഷി പ്രോത്സാഹിപ്പക്കുന്നതിനായ ഏർപ്പെടുത്തിയിട്ടുള്ള 11ാമത് അക്ഷയശ്രീ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും നല്ല ജൈവ കർഷകന് ഒരു ലക്ഷം രൂപയും ജില്ലാ തലത്തിൽ ഇരുപത്തി അയ്യായിരം രൂപ വീതമുള്ള 14 ജില്ല അവാർഡുകളും പതിനായിരം രൂപ വീതമുള്ള 28 പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ പ്രായമായ പരമ്പരാഗത ജൈവകർഷകർ, ഔഷധസസ്യകൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അനുയോജ്യമായ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. നവംബർ 30നു മുമ്പായി അപേക്ഷകൾ ലഭിച്ചിരിക്കണം. 3 വർഷത്തിനു മേൽ പൂർണ്ണമായും ജൈവഭക്ഷണകൃഷി ചെയ്യുന്ന കൃഷിക്കാരെയാണ് അവാർഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസിൽ കൃഷിരീതിയുടെ ലഘുവിവരണവും പൂർണ്ണമേൽവിലാസവും വീട്ടിൽ എത്തിച്ചേരാനുള്ള വഴിയും ഫോൺ നമ്പറും, ജില്ലയും എഴുതണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം : കെ.വി. ദയാൽ, അവാർഡ് കമ്മിറ്റി കൺവീനർ, ശ്രീകോവിൽ, മുഹമ്മ പി.ഒ., ആലപ്പുഴ 688525. ഫോൺ 9447114526, 9446478278.