തൊടുപുഴ: ആലക്കോടിന് സമീപം കാർ റോഡിൽ തല കീഴായി മറിഞ്ഞു. ഇന്നലെ രാവിലെ ആറു മണിയോടെ നാഗാർജുനക്ക് സമീപമായിരുന്നു അപകടം. ആർക്കും പരിക്കില്ല. പന്നിമറ്റത്ത് നിന്ന് തൊടുപുഴയ്ക്ക് വരികയായിരുന്ന കാർ എതിരെ വന്ന കാറിനെ ഇടിക്കാതെ വെട്ടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ റോഡിൽ വട്ടം മറിയുകയുമായിരുന്നു. പന്നിമറ്റം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വാഹനം മറിഞ്ഞയുടൻ ഇവർ ഡോർ തുറന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. തൊടുപുഴ പൊലീസും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ചാണ് കാർ റോഡിൽ നിന്ന് മാറ്റിയത്.