തൊടുപുഴ: റവന്യുജില്ലാ സ്‌കൂൾ കായികമേള 11 മുതൽ 13 വരെ മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായാണ് മേള നടത്തുന്നത്. ത്രോ മത്സരങ്ങൾക്കു മാത്രമായി ഒരു ദിവസം നീക്കി വച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക മെഡിക്കൽ സംഘവും ആംബുലൻസ് സേവനവും മേളയിൽ ഒരുക്കും. ജില്ലയിലെ സ്‌കൂളുകളിൽ നിന്നായി ആയിരത്തോളം കുട്ടികളെത്തും. സ്വാഗതസംഘ രൂപീകരണവും ആലോചനായോഗവും കഴിഞ്ഞ ദിവസം തൊടുപുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നടത്തി.