പീരുമേട്:: പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്സ് സയൻസ് കോളേജ് ,ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എസ് .എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആർ.ശങ്കർ അനുസ്മരണ സമ്മേളനം നടത്തി. എസ് .എൻ ട്രസ്റ്റ് പാമ്പനാർ ആർ.ഡി.സി കൺവീനർ ചെമ്പൻ കുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ഉന്നത വിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിച്ചത് ആർ.ശങ്കറായിരുന്നുവെന്ന് പീരുമേട് യൂണിയൻ പ്രസിഡന്റ് കൂടിയായ ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു.ആർ.ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയമായിരുന്ന കാലത്താണ് പട്ടണങ്ങളിൽ നിന്നും ഉൾപ്രദേശങ്ങളിലേക്ക് കോളേജുകൾ സ്ഥാപിച്ചു തുടങ്ങിയത്
ഇതോടെ ഗ്രാമവാസികൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായി. പിന്നാക്ക സമുദായങ്ങളും തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പീരുമേട് പ്രദേശത്ത് ഒരു എയിഡഡ് കോളേജ് ഉൾപ്പടെ മൂന്നു സ്ഥാപനങ്ങൾ തുടങ്ങാൻ കഴിഞ്ഞത് ആർ.ശങ്കറിന്റെ കാലത്ത് സ്ഥലം സമ്പാദിക്കുകയും കോളേജിനായി വെള്ളാപ്പള്ളി നടേശൻ മുൻകൈ എടുക്കുകയും ചെയ്തതു കൊണ്ടു മാത്രമാണന്നും ഗോപിവൈദ്യർ പറഞ്ഞു.'
പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്സ് സയൻസ് കോളേജ് പ്രിൻസിപ്പൽ സനൂജ് സി. ബ്രീസ് വില്ല അദ്ധ്യക്ഷനായിരുന്നു.എസ്സു്.എൻ.ജി കോളേജ് പ്രിൻസിപ്പൽ ജോജി ജോർജ്, സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ മനു പ്രസാദ്, യോഗം പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി.ബിനു ആർ.അജയകുമാർ, എം.എസ് അജീഷ് ,ധന്യാ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.