തൊടുപുഴ : സി.പി.ഐ നേതൃത്വത്തിൽ 27 ന് തൊടുപുഴയിൽ നടക്കുന്ന കെ.എസ് കൃഷ്ണപിള്ളയുടെ 70​ാമത് രക്തസാക്ഷി ദിനാചരണത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. തൊടുപുഴ വഴിത്തല ഭാസ്കരൻ സ്മാരക ഹാളിൽ താലൂക്ക് സെക്രട്ടറി പി.പി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. കെ. സലിംകുമാർ (പ്രസിഡന്റ്)​,​ പി.പി ജോയി (ജന. സെക്രട്ടറി)​,​ പി,​കെ പുരുഷോത്തമൻ നായർ (ട്രഷറർ)​ എന്നിവരടങ്ങുന്ന 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.