മുട്ടം: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശം അനുസരിക്കാത്ത മുട്ടം പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണമെന്ന് യൂത്ത്കോൺഗ്രസ് ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മറ്റി യോഗം ചേർന്ന് 48 മണിക്കൂറിനുള്ളിൽ മിനിറ്റ്സ് പൂർത്തീകരിക്കണമെന്ന് നിയമം പാലിക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ല.യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാർ രേഖാമൂലം ആവശ്യപ്പെട്ട സെപ്റ്റംബർ മാസത്തെ മിനിറ്റ്സിന്റെ പകർപ്പ് ഇതേ വരെ നൽകിയിട്ടില്ല.തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുകയും ഉടൻ മിനിറ്റ്സിന്റെ പകർപ്പ് നൽകാൻ സെക്രട്ടറിയോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ അതും അനുസരിക്കാൻ സെക്രട്ടറി തയ്യാറായിട്ടില്ല. യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അരുൺ പൂച്ചക്കുഴി, എ.എ ഹാരിസ്, ഐസൺ കുന്നത്ത്ശ്ശേരി, റെന്നി ചെറിയാൻ, രാഹുൽ ഏറംമ്പടം, സാൽവിൻ കുളമറ്റം, ബിബിൻ സണ്ണി, നെവിൻ തോമസ്, എബിൻ സെബാസ്റ്റ്യൻ, റിജോ ചള്ളാവയൽ, അൽഫോൻസ് വാളിപ്ലാക്കൽ, അനിൽകുമാർ സി വി തുടങ്ങിയവർ പ്രസംഗിച്ചു.