thanka-sooryan


കുമളി: ആദിവാസി വൃദ്ധ തേക്കടി തടാകത്തിൽ മീൻ പിടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു.മന്നാക്കുടി കോളനിയിൽ പരേതനായ രാജുവിന്റെ ഭാര്യ തങ്ക സൂര്യൻ (80)ആണ് മരിച്ചത്.ഇന്നലെ രാവിലെ ബോട്ട്‌ലാന്റിംഗിങ്ങിന് സമീപം മീൻ പിടിക്കുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. വനം വകുപ്പ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്‌ക്കാരം ഇന്ന് വീട്ട് വളപ്പിൽ. മക്കൾ രാജാമണി, ഇന്ദിര