മറയൂർ: മുരുകൻ മലയ്ക്ക് സമീപം കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. ഇന്ദിരാനഗർ ആദിവാസി പുനരധിവാസ കോളനിക്ക് സമീപമാണ് ഇന്നലെ രാവിലെ കാട്ടുപന്നിയെ ചത്തനിലയിൽ സമീപ വാസികൾ കണ്ടത്.വനം വകുപ്പ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മറയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺമഹാരാജ യുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മറയൂർ കാന്തല്ലൂർ മേഖലയിൽ വെറ്റിനറി സർജൻ ഇല്ലാത്ത സാഹചര്യമായതിനാൽ മൂന്നാറിൽ നിന്ന് അസി. വെറ്റിനറി സർജൻ ഡോ. നിഷ സ്ഥലത്തെത്തിയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തിയത്.